Sports News

@ads60718426259978356

തായ്ക്വാന്‍ഡോയിലെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകൻ കേരളത്തിൽ നിന്നും.

13 Nov 2020.05:19 AM

2.6k Views

വയലാർ : വേള്‍ഡ് വേള്‍ഡ് തായ്ക്വാന്‍ഡോ ഇന്റര്‍നാഷണല്‍ പരീക്ഷയില്‍ തൊണ്ണൂറ് ശതമാനം മാര്‍ക്ക് നേടി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ തായ്ക്വാന്‍ഡോ പരിശീലകനായി മാറിയിരിക്കുകയാണ് അമീര്‍.
വയലാര്‍ പടിഞ്ഞാറെ കൊച്ചുപറമ്പില്‍ യൂസഫിന്റെയും,ജമീലയുടെയും ഇളയമകനാണ്.രാമവര്‍മ്മ സ്കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പരിശീലനം തുടങ്ങിയത്. ഒന്‍പതാം ക്ലാസില്‍ എത്തിയപ്പോള്‍ കേരളത്തിന് വേണ്ടി ദേശീയ ചാംപ്യന്‍ഷിപ്പില്‍ മത്സരിച്ചിരുന്നു.2013 ല്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ച് പരിശീലകനായി മാറുകയായിരുന്നു. കേരള സര്‍വ്വകലാശാല ടീമിന്റെ പരിശീലകനായിരുന്നു.പിന്നീട് ദേശീയ ടീമിന്റെ പരിശീലകനായി . 2019ല്‍ നടന്ന ജീവന്‍ ചാമ്പ്യന്‍ഷിപ്പില്‍ വേള്‍ഡ് റാങ്കിംഗിലും ഒളിംപിക് റാങ്കിംഗിലും ഇടം നേടി.


നിലവിൽ പത്തനാതിട്ട ജില്ല ടീം, ചേർത്തല സ്. ൻ കോളേജിന്റെ യൂണിവേഴ്സിറ്റി ടീമിന്റെയും, തായ്ക്വാന്‍ഡോ അസോസിയേഷൻ ഓഫ് കേരളയുടെ ദേശിയ പരിശീലകനുമായി തുടർന്ന് വരുന്നു.

 

Disclaimer

Disclaimer

This content has been published by the user directly on Dailyhunt, an intermediary platform. Dailyhunt has neither reviewed nor has knowledge of such content. Publisher: Sports News

#Hashtags