മലയാളം എക്സ്പ്രെസ്സ്

1.2M Followers

വിവരാവകാശ നിയമം ശക്തമാണെന്ന് വീണാ ജോര്‍ജ്

14 Oct 2021.10:39 AM

പത്തനംതിട്ട : അഴിമതി ഇല്ലായ്മ ചെയ്യാനും ഭരണ സുതാര്യത ഉറപ്പു വരുത്താനും വിവരാവകാശ നിയമം ശക്തമാണെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.

കേരള ജനവേദി സംഘടിപ്പിച്ച വിവരാവകാശ നിയമത്തിന്റെ പതിനാറാം ജന്മദിനാചരണവും സെമിനാറുകളും ഉദ്ഘാടനം ചെയ്യുകയായിരുന്ന അവര്‍. യഥാര്‍ത്ഥ വിവരാവകാശ പ്രവര്‍ത്തകര്‍ പൊതു സ്വത്താണെന്നും അവരെ ഉദ്യോഗസ്ഥര്‍ ശത്രുക്കളായി കാണരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജനവേദി സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളില്‍ മുന്‍ പട്ടികജാതി ഗോത്രവര്‍ഗ കമ്മിഷന്‍ ചെയര്‍മാന്‍ പി.എന്‍.വിജയകുമാര്‍, മുന്‍ വിവരാവകാശ കമ്മിഷണര്‍ എം.എന്‍ ഗുണ വര്‍ധനന്‍, എറണാകുളം ഉപഭോക്തൃ കമ്മിഷന്‍ പ്രസിഡന്റ് ഡി.ബി.ബിനു, ജോയിന്റ് ഡവലപ്‌മെന്റ് കമ്മിഷണര്‍ ജി.കൃഷ്ണകുമാര്‍, പത്തനംതിട്ട സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍, നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ പി.കെ.ജേക്കബ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം കാശിനാഥന്‍, പത്തനംതിട്ട പ്രതിഭാ കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ കെ.ആര്‍. അശോക് കുമാര്‍, ഹംസാ റഹ്മാന്‍, ജോര്‍ജ്ജ് വര്‍ഗ്ഗീസ് തെങ്ങും തറയില്‍, ടി.എച്ച്‌.സിറാജുദ്ദീന്‍, ഗൗരിയമ്മ, അനുപമ സതീഷ്, ഷീജ ഇലന്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

The post വിവരാവകാശ നിയമം ശക്തമാണെന്ന് വീണാ ജോര്‍ജ് first appeared on MalayalamExpressOnline.

Disclaimer

Disclaimer

This story is auto-aggregated by a computer program and has not been created or edited by Dailyhunt Publisher: Malayalam Express Online

#Hashtags