Filmibeat

359k Followers

'മല്ലിക കപൂറിനെ ചതിച്ചാണ് അത്ഭുതദ്വീപില്‍ വിനയന്‍ സാര്‍ അഭിനയിപ്പിച്ചത്'; ​ഗിന്നസ് പക്രു പറയുന്നു

19 Apr 2022.01:45 AM

മലയാള സിനിമ ഇത്രയൊന്നും സാങ്കേതിക വളര്‍ച്ച നേടാത്ത 2005ല്‍ വ്യത്യസ്ഥമായ, അസാധാരണമായ കഥപറച്ചിലും മുന്നൂറോളം കൊച്ചു മനുഷ്യരെ വെച്ചുള്ള അതി മനോഹരമായ ഫ്രെയിമുകളും ചേര്‍ത്ത് അത്ഭുതദ്വീപ് എന്ന സിനിമ നമുക്ക് സമ്മാനിച്ച സംവിധായകനാണ് വിനയന്‍.

മലയാളത്തിലെ ഏറ്റവും മികച്ച ഫാന്റസി മൂവി ഏതാണ് എന്ന് ചോദിക്കുമ്ബോള്‍ പോലും എല്ലാവരുടേയും മനസില്‍ വരുന്ന സിനിമകളില്‍ ഒന്നാണ് പരീക്ഷണ ചിത്രമായി ഒരുക്കിയ അത്ഭുതദ്വീപ്.

കമ്ബ്യൂട്ടര്‍ ഗ്രാഫിക്സ്, ടെക്‌നിക്കുകള്‍ എന്നിവയൊന്നും ഉപയോഗിക്കാതെ തീര്‍ത്തും ഒരു ഫാന്റസി ലോകത്തില്‍ കൊണ്ടുപോകുന്ന കഥപറച്ചിലും ചിത്രീകരണവും ആയിരുന്നു അത്ഭുതദ്വീപിന്റേത്. പൃഥ്വിരാജ്, ​ഗിന്നസ് പക്രു എന്നിവരായിരുന്നു ചിത്രത്തില്‍ നായകന്മാരായത്. അത്ഭുതദ്വീപിലെ നായകവേഷം കൂടിയാണ് ​ഗിന്നസ് പക്രുവിന് ​ഗിന്നസ് ബുക്കില്‍ ഇടം നേടി കൊടുത്തത്. ചിത്രത്തില്‍‌ ബോളിവുഡ് നടി മല്ലിക കപൂറായിരുന്നു നായിക. കൂടാതെ ഇന്ദ്രന്‍സ്, ജ​ഗതി, ജ​ഗദീഷ്, കല്‍പ്പന, ബിന്ദു പണിക്കര്‍ തുടങ്ങി വലിയൊരു താരനിരയും സിനിമയുടെ ഭാ​ഗമായിരുന്നു.

'എന്തിനാടാ ആ പെണ്ണിന്റെ ഭാവി കൂടി കളയുന്നതെന്ന് ഒരുപാട് പേര്‍ ചോദിച്ചിരുന്നു'; പാര്‍വതിയെ കുറിച്ച്‌ ജയറാം പറയുന്നു

എനിക്ക് ശത്രുതയുള്ളത് ദില്‍ഷയോട്..പണി തന്നത് ഇവരൊക്കെ | Shalini Bigg Boss 1st Exclusive Interview

സിനിമയുമായി ബന്ധപ്പെട്ട ചില രസകരമായ സംഭവങ്ങള്‍ കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍ ​ഗിന്നസ് പക്രു. 'ബോളിവുഡില്‍ നിന്നുമാണ് നായിക എത്തുന്നത് എന്നറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷമായി. ഇക്കാര്യത്തെക്കുറിച്ച്‌ സംവിധായകനായ വിനയനോട് ചോദിച്ചപ്പോള്‍ രസകരമായ രീതിയിലാണ് വിനയനും പ്രതികരിച്ചത്. തനിക്ക് അല്ലാത്ത പക്ഷം ബോളിവുഡില്‍ നിന്ന് നായികയെ കിട്ടുമായിരുന്നില്ല. പൃഥ്വിരാജിന്റെ നായികയാണെന്നാണ് മല്ലിക കപൂറിനോട് പറഞ്ഞത്. ഒപ്പം ശല്യം ചെയ്ത് നടക്കുന്ന വില്ലന്‍ റോളിനോട് സമാനമായ ഒരു കഥാപാത്രവും ഉണ്ടെന്നും പറഞ്ഞു.'

'വിനയന്‍ സാര്‍ വര്‍ക്കൗട്ട് ചെയ്യണമെന്ന് പറഞ്ഞിരുന്നു. അതിനുവേണ്ടി അതിരാവിലെ വര്‍ക്കൗട്ട് ചെയ്യുമായിരുന്നു. ചതിച്ചാണ് വിനയന്‍ സാര്‍ മല്ലികയെ അത്ഭുതദ്വീപില്‍ അഭിനയിപ്പിച്ചത്. ഞാന്‍ ചോദിച്ചിരുന്നു എന്തിനാണ് ബോളിവുഡില്‍ നിന്നും നടിയെ കൊണ്ടുവരുന്നതെന്ന്. അതൊക്കെ വേണം എന്ന തരത്തിലായിരുന്നു അന്ന് അദ്ദേഹം പ്രതികരിച്ചത്. വിനയന്‍ സാര്‍ എല്ലാം മനസിലാക്കി ആര്‍‌ക്കും ബുദ്ധമുട്ട് വരാതെ, പരിക്കേല്‍ക്കാതെ എല്ലാമാണ് അത്ഭുതദ്വീപ് ചെയ്തത്. അദ്ദേഹം പോസറ്റീവ് എനര്‍ജിയുടെ കൂമ്ബരമാണ്' ​ഗിന്നസ് പക്രു കൂട്ടിച്ചേര്‍ത്തു.

'എന്റെ കണ്ണുകളായിരുന്നു അദ്ദേഹത്തിന് ആവശ്യം, പത്മരാജന്‍ സാറിനെ ഓര്‍ക്കാത്ത ദിവസമില്ല'; ശാരി പറയുന്നു

source: filmibeat.com

Disclaimer

Disclaimer

This story is auto-aggregated by a computer program and has not been created or edited by Dailyhunt Publisher: FilmiBeat Malayalam

#Hashtags